മാധ്യമ പ്രവർത്തകർ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ.

മാധ്യമ പ്രവർത്തകർ  സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ.
Aug 24, 2024 11:32 PM | By PointViews Editr


കണ്ണൂർ: പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾ

കാര്യക്ഷമമാക്കണം.

പെൻഷൻ കമ്മിറ്റികൾ യഥാസമയം ചേർന്ന് അപേക്ഷകളിൽ തീരുമാനങ്ങളെടുക്കണം. അംശദായ വർദ്ധനവിന് ആനുപാതികമായി പെൻഷൻ തുക വർധിപ്പിക്കണമെന്നും നിശ്ചിത തീയതികളിൽ പെൻഷൻ വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാകണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി

മാധ്യമ മേഖലയിലെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു. മാധ്യമപ്രവർത്തനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൃത്യമായ ശമ്പളം ലഭിക്കാത്തതും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്ന സാഹചര്യവുമാണ് ഭൂരിപക്ഷം പേർക്കുമുള്ളത്. സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികളും മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

കണ്ണൂർ പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ

യോഗം സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത ഉദ്ഘാടനം ചെയ്തു.

പ്രസ്ക്ലബ് പ്രസിഡന്‍റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കബീർ കണ്ണാടിപ്പറന്പ് വരവുചെലവു കണക്കും അവതരിപ്പിച്ചു. ജോയന്‍റ് സെക്രട്ടറി എം.സന്തോഷ് അനുശോചന പ്രമേയവും വൈസ് പ്രസിഡന്‍റ് സബിന പദ്മൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.കെ.ഗണേഷ്മോഹൻ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു.

നിയുക്ത സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, എം.രഘുനാഥ്, എൻ.വി.പ്രമോദ്, ടി.ബിജുരാകേഷ്, കെ.സതീശൻ, വി.സി.സുമേഷ്, സി.ദാവൂദ്, പി.ജയകൃഷ്ണൻ, കെ.കെ.സുബൈർ, ഷിജിത്ത് കാട്ടൂർ, എൻ.പി.സി.രംജിത്, സുപ്രിയ സുധാകർ എന്നിവർ പ്രസംഗിച്ചു.


ഭാരവാഹികളായി സി. സുനിൽകുമാർ (മാതൃഭൂമി)- പ്രസിഡന്‍റ്, അനു മേരി ജേക്കബ് (മലയാള മനോരമ), ജയ്‌ദീപ് ചന്ദ്രൻ (ദീപിക)-വൈസ് പ്രസിഡന്‍റുമാർ, കബീർ കണ്ണാടിപ്പറമ്പ് (ചന്ദ്രിക)- സെക്രട്ടറി, എം.സന്തോഷ് (കൈരളി) - ജോയിന്‍റ് സെക്രട്ടറി, കെ. സതീശൻ (ജന്മഭൂമി )- ട്രഷറർ, സബിന പദ്മൻ (ജനയുഗം) , ഷിജിത്ത് കാട്ടൂർ (സുപ്രഭാതം) ,സന്ദീപ് ഗോവിന്ദ് (മാധ്യമം), ടി.പി. വിപിൻ‌ദാസ് (ജീവൻ ടി.വി ), കെ.ജംഷീർ ( മലയാള മനോരമ)- എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചുമതലയേറ്റു.


തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്‍റ് സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറന്പ്, ട്രഷറർ കെ.സതീശൻ എന്നിവർ പ്രസംഗിച്ചു.

Media workers Journalist union faces cyber attacks

Related Stories
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
Top Stories